തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാറുന്ന കാലാവസ്ഥ കണക്കിലെടുത്താണ് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയിടങ്ങളിൽ ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം. മൂന്ന് മണിക്കൂർ ഇടവിട്ട് മഴ മുന്നറിയിപ്പും പ്രത്യേകമായി നൽകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.