ഡൽഹി: രാജ്യത്ത് 5 ജി മൊബൈൽ ഫോൺ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള സ്പെക്ട്രം ലേലത്തിന്റെ രണ്ടാം ദിവസം ടെലികോം കമ്പനികൾ മൊത്തം 11,340 കോടി രൂപയുടെ ലേലം സമർപ്പിച്ചു. ഇത് സ്പെക്ട്രത്തിനായി സർക്കാർ കണക്കാക്കിയ 96,238 കോടി രൂപയുടെ 12 ശതമാനം മാത്രമാണ്. രണ്ടാംദിനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലേലം അവസാനിച്ചു.
800 മെഗാഹെഡ്സ് മുതൽ 26 ജിഗാഹെഡ്സ് വരെയുള്ള മൊത്തം 10 ജിഗാഹെഡ്സ് സ്പെക്ട്രം ബ്ലോക്കാണ് ലേലത്തിൽവെച്ചത്. മൊത്തം 11,340 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതായി വിഷയത്തെക്കുറിച്ചുള്ള അറിവുള്ള വൃത്തങ്ങൾ പറഞ്ഞു. ആകെ ഏഴ് റൗണ്ടുകളിലായി 140-150 മെഗാഹെർട്സ് മാത്രമേ വിറ്റഴിക്കാൻ കഴിഞ്ഞുള്ളൂ.