CMDRF

എരിവുള്ള ഭക്ഷണം കഴിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എരിവുള്ള ഭക്ഷണം കഴിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
എരിവുള്ള ഭക്ഷണം കഴിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

രോരുത്തരും ഓരോ രുചികൾ ഇഷ്ട്ടപ്പെടുന്നവരായിക്കും. പുളിയുള്ള ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ, എരിവിനോട് താൽപ്പര്യമുള്ളവർ, മധുര പ്രിയർ, ഉപ്പിനോട് താല്പര്യമുള്ളവർ എന്നിങ്ങനെ. എരിവുള്ള ഭക്ഷണത്തോട് താല്പര്യമുള്ളവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.

എരിവുള്ളവ ആരോഗ്യത്തെ മാത്രമല്ല മനസികാരോഗ്യത്തെയും ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് വയറുവേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമാകുന്നു. ഭക്ഷണത്തിൽ മുളക് ഉപയോഗിക്കുമ്പോൾ ശരീര താപനില ഉയരും. ഇത് ഉറക്കത്തെ സാരമായി ബാധിക്കും. വരണ്ട ചർമമുള്ളവർ എരിവുള്ള ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതുണ്ട്. നന്നായി എരിവുള്ള ഭക്ഷണം മുഖകുരുവിനും കാരണമാകും.

Top