തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എ.കെ.ബാലൻ. ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയത് എൽ.ഡി.എഫിന്റെ വിജയം അട്ടിമറിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. സംശയമുള്ള എല്ലാ സ്ഥലങ്ങളിലും പോലീസും എക്സൈസും ഇലക്ഷൻ കമ്മീഷനും പരിശോധന നടത്തണമെന്ന് എ.കെ ബാലൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിന്റെ തെളിവാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെ.മുരളീധരൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. താൻ വ്യക്തിക്ക് വേണ്ടിയല്ല വോട്ട് ചോദിക്കുന്നതെന്ന് പറഞ്ഞതോടെ എല്ലാം എല്ലാവർക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള കോൺഗ്രസുകാരെ പോലെയല്ല മുരളീധരനെന്നും കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്ന ആളാണെന്നും എ.കെ ബാലൻ പറഞ്ഞു. മുരളിയുമായി നല്ല മാനസിക ബന്ധം ഉണ്ടായിരുന്നു. കരുണാകരന്റെ കുടുംബവുമായി ബന്ധമുള്ള ഒട്ടേറെ കോൺഗ്രസുകാർ സിപിഐഎമ്മിനെ എതിർക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.