CMDRF

കായിക തര്‍ക്ക പരിഹാര കോടതി വിധി ഇന്ന്

കായിക തര്‍ക്ക പരിഹാര കോടതി വിധി ഇന്ന്
കായിക തര്‍ക്ക പരിഹാര കോടതി വിധി ഇന്ന്

ഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കായിക തര്‍ക്ക പരിഹാര കോടതി. ഹര്‍ജിയില്‍ വിധി ഇന്നുതന്നെ ഉണ്ടാകും. ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

പാരിസ് ഒളിംപിക്‌സില്‍ ഫൈനല്‍ നടക്കാനിരിക്കെയാണ് ഇന്ത്യന്‍ താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ നടത്തിയ ഭാരപരിശോധനയില്‍ ഫോഗട്ടിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു.

ഇതിനിടെ ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിന്റെ വിരമിക്കല്‍ പ്രഖ്യാപനം. റസ്ലിങ്ങിനോട് വിടപറയുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങള്‍ എന്റെ ധൈര്യം എല്ലാം തകര്‍ന്നെന്നും ഇതില്‍ കൂടുതല്‍ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്‌സില്‍ കുറിച്ചു.

സെമിയില്‍ വിനേഷ് ഫോഗട്ട് ഏകപക്ഷീയമായി മലര്‍ത്തിയടിച്ച ക്യൂബന്‍ താരം യൂസ്‌നെലിസ് ഗുസ്മാന്‍ ലോപസാണ് ഫൈനലില്‍ അമേരിക്കന്‍ താരം സാറ ഹില്‍ഡെബ്രാന്‍ഡിനെ നേരിട്ടത്. മത്സരത്തില്‍ സാറ സ്വര്‍ണം നേടി, സ്‌കോര്‍ 3-0.

Top