അർജന്റീന ടീം കേരളത്തിലേക്ക്; ക്ഷണിക്കാൻ കായികമന്ത്രി സ്​പെയിനിലേക്ക്

മാഡ്രിഡിലെത്തി അർജന്റീന ടീം പ്രതിനിധികളുമായി ചർച്ച നടത്തും

അർജന്റീന ടീം കേരളത്തിലേക്ക്; ക്ഷണിക്കാൻ കായികമന്ത്രി സ്​പെയിനിലേക്ക്
അർജന്റീന ടീം കേരളത്തിലേക്ക്; ക്ഷണിക്കാൻ കായികമന്ത്രി സ്​പെയിനിലേക്ക്

തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ സ്പെയിനിലേക്ക് പോകും. നാളെ പുലർച്ചെയാണ് യാത്ര. മാഡ്രിഡിലെത്തി അർജന്റീന ടീം പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രിക്കൊപ്പം സ്​പോർട്സ് വകുപ്പ് ഡയറക്ടറും സ്​പോർട്സ് സെക്രട്ടറിയും സ്​പെയിനിലേക്ക് പോകും.

അർജൻ്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്പെയിനിലേക്ക് പോകുന്നത്. 2025 ഒക്ടോബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്താൻ സന്നദ്ധത അറിയിച്ചുവെന്നാണ് അന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞത്.

Also Read: ഇന്ത്യൻ റേസിംഗ് ലീഗ്: ആധിപത്യം തുടർന്ന് കൊച്ചി ഗോഡ് സ്പീഡ് ‘

ലയണൽ മെസ്സി അടക്കമുള്ള അർജന്റീനയുടെ ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

Top