ആറാം നമ്പറില്‍ കളിക്കുന്ന പന്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും; ആരോണ്‍ ഫിഞ്ച്
സിഡ്നി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാഴ്ത്തി മുന്‍ ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ഈ മാസം 22നാണ് ഓസ്ട്രേലിയയും ഇന്ത്യയും നേര്‍ക്കുനേര്‍ വരുന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.