CMDRF

മലപ്പുറം ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് വ്യാപനം; ഇന്ന് അടിയന്തര യോഗം

മലപ്പുറം ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് വ്യാപനം; ഇന്ന് അടിയന്തര യോഗം
മലപ്പുറം ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് വ്യാപനം; ഇന്ന് അടിയന്തര യോഗം

മലപ്പുറം : മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നതിനിടെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. ചാലിയാറിലും, പോത്തുകല്ലിലുമാണ് യോഗം ചേരുന്നത്. മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുകയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്.

ഈ മേഖലയിലാണ് ഇന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ ആദ്യ യോഗംചേരുന്നത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച സക്കീറിന്റെ വീട് സ്ഥിതി ചെയ്യുന്ന പോത്തുകല്ലില്‍ ഉച്ചയ്ക്ക് ശേഷം യോഗം ചേരും. ഈ പ്രദേശങ്ങളിലൊക്കെ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജ്ജതമാക്കുന്നതിന്റെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേരാണ് മരിച്ചത്. വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം കഴിഞ്ഞ 5 മാസത്തിനിടെ 8 മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാര്‍ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്.

Top