CMDRF

ട്വന്റി 20 ലോകകപ്പില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ബ്രാന്‍ഡ് അംബാസിഡറാകും

ട്വന്റി 20 ലോകകപ്പില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ബ്രാന്‍ഡ് അംബാസിഡറാകും
ട്വന്റി 20 ലോകകപ്പില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ബ്രാന്‍ഡ് അംബാസിഡറാകും

ദുബായ്: ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ബ്രാന്‍ഡ് അംബാസിഡറാകും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് പ്രഖ്യാപനം. എട്ട് തവണ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബോള്‍ട്ട് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാനെത്തും. ടൂര്‍ണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതിഹാസ താരം മത്സരങ്ങള്‍ കാണാനെത്തുന്നത്.

ലോകകപ്പില്‍ തന്റെ ടീം വെസ്റ്റ് ഇന്‍ഡീസ് ആണ്. കുറച്ച് മത്സരങ്ങള്‍ അമേരിക്കയില്‍ നടക്കുന്നതും ക്രിക്കറ്റ് പ്രചാരണത്തിന് നല്ലതാണ്. 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ട്വന്റി 20 ലോകകപ്പ് സഹായകരമാകുമെന്നും ഇതിഹാസ താരം വ്യക്തമാക്കി.

ലോകകപ്പ് തന്റെ വീട്ടിലേക്ക് വരുമ്പോള്‍ പുതിയ റോള്‍ ലഭിച്ചതില്‍ സന്തോഷമെന്ന് ബോള്‍ട്ട് പ്രതികരിച്ചു. കരീബിയന്‍ നാടുകളില്‍ നിന്ന് വരുന്ന തന്റെ ജീവിതത്തിന്റെ ഭാ​ഗമാണ് ക്രിക്കറ്റ്. ഈ വിനോദത്തിന് എന്നും തന്റെ ഹൃദയത്തിലാണ് സ്ഥാനം. ലോകത്ത് ക്രിക്കറ്റിന്റെ പ്രചാരണത്തിനായി തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും ബോള്‍ട്ട് പറഞ്ഞു.

Top