CMDRF

ഉലുവ മുളപ്പിച്ച് കഴിച്ചോളൂ

ഉലുവ മുളപ്പിച്ച് കഴിച്ചോളൂ
ഉലുവ മുളപ്പിച്ച് കഴിച്ചോളൂ

രോഗ്യത്തിന് ഗുണകരമായിട്ടുള്ള അടുക്കളക്കൂട്ടുകള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് ഉലുവ. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. അല്‍പം കയ്പ്പുകലര്‍ന്ന രുചിയാണെങ്കിലും നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് ഉലുവ. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവ മുളപ്പിച്ച് കഴിക്കുന്നതു ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ മുളപ്പിച്ച ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഉലുവ സഹായിക്കും. ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ തടയും. അതിനാല്‍ ദഹനപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഉലുവ മുളപ്പിച്ച് കഴിക്കാം.

പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവ. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായും ഉലുവ മുളപ്പിച്ച് തന്നെ കഴിക്കാം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉലുവ എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കാത്സ്യവും മഗ്‌നീഷ്യവും ധാരാളം അടങ്ങിയ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഉലുവയില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മുളപ്പിച്ച് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മുളപ്പിച്ച ഉലുവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ഇവ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

Top