CMDRF

ദ്രാവിഡിന്‍റെ പാത പിന്തുടരാന്‍ ശ്രീജേഷ്

ദ്രാവിഡിന്‍റെ പാത പിന്തുടരാന്‍ ശ്രീജേഷ്
ദ്രാവിഡിന്‍റെ പാത പിന്തുടരാന്‍ ശ്രീജേഷ്

പാരിസ് ഒളിംപിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷ് പുതിയ ലക്ഷ്യത്തിനൊരുങ്ങുകയാണ്. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനാകുമെന്ന് ഹോക്കി ഇന്ത്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ തന്‍റെ പുതിയ ദൗത്യത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീജേഷ്

വിരമിച്ചതിനുശേഷം പരിശീലനാവുക എന്നതുതന്നെയായിരുന്നു തന്റെ തീരുമാനമെന്നാണ് ശ്രീജേഷ് പറയുന്നത്. പരിശീലക കരിയറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പാത പിന്തുടരാനാണ് തന്റെ ആഗ്രഹമെന്നും ശ്രീജേഷ് തുറന്നുപറഞ്ഞു. ദ്രാവിഡിനെ പോലെ ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിച്ച് തുടങ്ങണമെന്ന് പറഞ്ഞ താരം തന്റെ വ്യക്തമായ കാഴ്ചപ്പാടും ഘട്ടം ഘട്ടമായുള്ള പദ്ധതിയും മാധ്യമങ്ങളോട് വിശദീകരിച്ചു.

‘എനിക്ക് ഒരു പരിശീലകനാകണം. അതുതന്നെയായിരുന്നു എന്റെ പ്ലാന്‍. പക്ഷേ അത് എപ്പോള്‍ എന്നൊരു ചോദ്യം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിരമിച്ചതിന് ശേഷം കുടുംബത്തിനാണ് മുന്‍ഗണന. എന്റെ പ്ലാനിനെ കുറിച്ച് എനിക്ക് അവരോട് ചോദിക്കേണ്ടതുണ്ട്’, ശ്രീജേഷ് പറഞ്ഞു.

‘രാഹുല്‍ ദ്രാവിഡിനെ പോലെ ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിച്ച് തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം. ഒരു കൂട്ടം കളിക്കാരെ വളര്‍ത്തിയെടുത്ത് സീനിയര്‍ ടീമിലേക്ക് എത്തിക്കാം. അവരെ നിങ്ങളുടെ പാതയിലേക്ക് എത്തിക്കുന്നപോലെയാണിത്.

Top