CMDRF

ശ്രീജേഷിന്റെ പുതിയ റോള്‍ ഒളിംപിക്‌സിന് ശേഷം തീരുമാനിക്കും : ക്രെയ്ഗ് ഫുള്‍ട്ടന്‍

ശ്രീജേഷിന്റെ പുതിയ റോള്‍ ഒളിംപിക്‌സിന് ശേഷം തീരുമാനിക്കും : ക്രെയ്ഗ് ഫുള്‍ട്ടന്‍
ശ്രീജേഷിന്റെ പുതിയ റോള്‍ ഒളിംപിക്‌സിന് ശേഷം തീരുമാനിക്കും : ക്രെയ്ഗ് ഫുള്‍ട്ടന്‍

ചെന്നൈ: ഒളിംപിക്‌സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ അടുത്ത റോള്‍ ഒളിംപിക്‌സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടന്‍. ശ്രീജേഷിന്റെ കരിയറിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ് പാരീസിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫുള്‍ട്ടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടീം തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമര്‍ശനം ഫുള്‍ട്ടന്‍ തള്ളി.പരിചയസമ്പന്നരായ കളിക്കാര്‍ ടീമിലുണ്ടെങ്കിലേ വലിയ ടൂര്‍ണമെന്റുകള്‍ വിജയിക്കാനാകൂവെന്നും ബെല്‍ജിയം ചാംപ്യന്മാരാകുന്നത് എങ്ങനെയെന്ന് നോക്കൂവെന്നും ഫുള്‍ട്ടന്‍ പറഞ്ഞു. ഞാന്‍ വന്നിട്ട് 13 മാസമേ ആയുള്ളു. നാലുവര്‍ഷം കഴിയട്ടെ എന്നിട്ട് പറയാം. എന്തായാലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം പാരീസിലുണ്ടാകും. അതിന് ഇന്ത്യന്‍ ആരാധകരുടെ പിന്തുണ വേണമെന്നും ഫുള്‍ട്ടന്‍ അഭ്യര്‍ത്ഥിച്ചു. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top