ശ്രീജേഷുമാർ ഇവിടെ കമോൺ.. മുടിവെട്ടാൻ ശ്രീരാജ് കാത്തിരിക്കുന്നു!

ശ്രീജേഷുമാർ ഇവിടെ കമോൺ.. മുടിവെട്ടാൻ ശ്രീരാജ് കാത്തിരിക്കുന്നു!
ശ്രീജേഷുമാർ ഇവിടെ കമോൺ.. മുടിവെട്ടാൻ ശ്രീരാജ് കാത്തിരിക്കുന്നു!

പെരുമ്പാവൂർ : ഇത് തീർച്ചയായും കൗതുകമുണർത്തുന്ന ഒരു വാർത്തയാണ്, അല്ലപ്രയിലെ കെ.എൽ. 40 ആരോമ സലൂണിൽ ശ്രീജേഷ് എന്ന് പേരുള്ളവർക്ക് സൗജന്യമായി മുടിവെട്ടാം. കേരളത്തിന്റെ അഭിമാനമായ ഒളിമ്പ്യൻ ശ്രീജേഷിന്റെ ആരാധകനും കായികതാരവുമായ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ആരോമ സലൂൺ. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 12 വരെ ’16’ ദിവസമാണ് ഈ സൗജന്യ മുടിവെട്ട്. ശ്രീജേഷിന്റെ ജഴ്‌സി നമ്പറാണ് 16.

അതേസമയം 2020-ൽ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയപ്പോഴും അദ്ദേഹത്തോടുള്ള ആദരസൂചകമായി ശ്രീജേഷ് നാമധാരികൾക്ക് ഏഴുദിവസം സൗജന്യമായി ശ്രീരാജ് മുടിവെട്ടി നൽകിയിരുന്നു.

സൂപ്പറാണ് ശ്രീരാജ്!

അതോടൊപ്പം വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനും അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് സേനാംഗമായ ശ്രീരാജ് എത്തിയിരുന്നു.

അതേസമയം തന്റെ ഈ സൂപ്പർ ആരാധകനെ തേടി ഒരിക്കൽ ഒളിമ്പ്യൻ അല്ലപ്രയിലെ ആരോമ സലൂണിലെത്തിയിരുന്നു. 2017-ൽ മലേഷ്യയിൽ നടന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും ലോങ്ങ് ജമ്പിൽ വെങ്കലവും നേടിയിട്ടുണ്ട് ശ്രീരാജ്. കൂടാതെ 2021-ൽ കോഴിക്കോട് നടന്ന സംസ്ഥാന അത്‌ലറ്റിക്സ് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണവും ലോങ്ങ് ജമ്പിൽ വെള്ളിയും നേടിയിരുന്നു.

Top