കൊളംബോ: 2022 ലെ ജനകീയപ്രക്ഷോഭത്തിന് ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി ശ്രീലങ്കന്‍. രാജ്യത്തിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം വിധിയെഴുതും. ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. റനില്‍ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം.
യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവും ഇടക്കാല പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെയ്ക്കാണ് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്. ജനരോഷത്തില്‍ രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായയില്‍ നിന്ന് ഭരണം ഏറ്റെടുത്ത വിക്രമസിംഗെയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമുണ്ടാക്കിയത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) നേതാവാണെങ്കിലും സ്വതന്ത്രനായാണ് വിക്രമസിംഗെ ഇക്കുറി മത്സരിക്കുന്നത്. 2022 ലെ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കാമെന്നാണ് വിക്രമസിംഗെയുടെ പ്രതീക്ഷ.
Also Read: വാശിയേറിയ പ്രചാരണവും വോട്ടെടുപ്പും; ഒടുവിൽ ഈ വർഷത്തെ ഹീറോയായി ‘ഹോയിഹോ’
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബലവേഗ (എസ്‌ജെബി) സ്ഥാനാത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി. തമിഴ് വംശജരുടെയടക്കം ശക്തമായ ജനപിന്തുണയുള്ള നേതാവാണ് സജിത് പ്രേമദാസ. ജീവിത ചെലവ് നിയന്ത്രിക്കാന്‍ നികുതി കുറയ്ക്കുമെന്നാണ് പ്രേമദാസയുടെ പ്രധാന വാഗ്ധാനം.
പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് നയിക്കുന്ന ഇടതുപക്ഷ ചായ്വുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) സഖ്യത്തിന് കീഴില്‍ ജനതാ വിമുക്തി പെരമുനയുടെ സ്ഥാനാര്‍ത്ഥിയാണ് അനുര കുമാര. യുവ വോട്ടര്‍മാരുടെ പിന്തുണയാണ് തിരഞ്ഞെടുപ്പില്‍ അനുര കുമാരയുടെ കരുത്ത്.
Also Read: മോണ്‍ട്രിയോളിലെ ലിബറല്‍ സീറ്റ് നഷ്ടപ്പെട്ടു; ട്രൂഡോയ്ക്ക് മേല്‍ രാജിസമ്മര്‍ദ്ദം കടുക്കുന്നു
ഇന്ധനം, ആഹാരം, വൈദ്യുതി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങി എല്ലാ അവശ്യസാധനങ്ങള്‍ക്കും വില കൂടിയ പശ്ചാത്തലത്തിലായിരുന്നു ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. 5100 കോടി ഡോളര്‍ (നാലുലക്ഷം കോടി രൂപ) ആയിരുന്നു ശ്രീലങ്കയുടെ വിദേശകടം.
അടച്ചുതീര്‍ക്കേണ്ട 700 കോടി ഡോളറിന്റെ തിരിച്ചടവ് പണമില്ലത്തതിനാല്‍ ശ്രീലങ്ക അന്ന് നിര്‍ത്തിവെച്ചിരുന്നു. ശ്രീലങ്കയില്‍ പത്തില്‍ ഒമ്പതു കുടുംബങ്ങള്‍ക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി പറഞ്ഞിരുന്നു.