CMDRF

ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ: ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ലെഗ് സ്പിന്നര്‍ വനിന്ദു ഹസരങ്കെ പതിനഞ്ചംഗ ടീമിനെ നയിക്കും. സീനിയര്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസ് 2016നുശേഷം ആദ്യമായി ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരിച്ചു വരും. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുന്ന മതീശ പതിരണയും ടീമില്‍ ഉള്‍പ്പെട്ടു. നിലവില്‍ പരിക്കേറ്റ് ഐപിഎലില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. ടെസ്റ്റ് ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ, ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, നേരത്തേ ക്യാപ്റ്റന്‍സിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന ദസുന്‍ ശാനക എന്നിവരും ടീമിലുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെ ജൂണ്‍ മൂന്നിനാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

ടീം സ്‌ക്വാഡ്: വനിന്ദു ഹസരങ്ക (ക്യാപ്റ്റന്‍), ചരിത് അസലങ്ക (വൈസ് ക്യാപ്റ്റന്‍), കുശാല്‍ മെന്‍ഡിസ്, പാത്തും നിസ്സംഗ, കമിന്ദു മെന്‍ഡിസ്, സധീര സമരവിക്രമ, എയ്ഞ്ചലോ മാത്യൂസ്, ദസുന്‍ ശാനക, ധനഞ്ജയ ഡിസില്‍വ, മഹീഷ് തീക്ഷണ,മതീഷ പതിരണ, ദില്‍ഷന്‍ മധുശങ്ക. ട്രാവലിങ് റിസര്‍വസ്: അശിത ഫെര്‍ണാണ്ടോ, വിജയകാന്ത് വിയാസ്‌കാന്ത്, ഭാനുക രാജപക്‌സ, ജനിത് ലിയാനേജ്, ദുനിത് വെല്ലാല?ഗ്, ദുശ്മന്ദ ചമീര, നുവാന്‍ തുഷാര.

Top