CMDRF

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക മികച്ച ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക മികച്ച ലീഡിലേക്ക്
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക മികച്ച ലീഡിലേക്ക്

സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക മികച്ച ലീഡിലേക്ക്. സെഞ്ച്വറി നേടിയ ധനഞ്ജയ ഡി സില്‍വ, കാമിന്‍ഡു മെന്‍ഡിന്‍സ് എന്നിവരുടെ കരുത്തിലാണ് ലങ്ക കുതിക്കുന്നത്. ഇരുവരും ആദ്യ ഇന്നിംഗ്‌സിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. ധനഞ്ജയ സെഞ്ച്വറി നേടിയതോടെ 10 വര്‍ഷത്തിന് ശേഷമാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഒരു താരം രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്നാമത്തെ തവണയാണ് ഒരോ താരങ്ങള്‍ തന്നെ രണ്ട് ഇന്നിംഗ്‌സിലും 150ലധികം റണ്‍സിന്റെ കൂട്ടികെട്ടുണ്ടാക്കുന്നത്. മത്സരത്തില്‍ ലങ്കന്‍ ലീഡ് 450 കടന്നിട്ടുണ്ട്.ആദ്യ ഇന്നിംഗ്‌സില്‍ ഇരുവരും 102 റണ്‍സ് വീതമാണ് നേടിയത്. ഇരുവരും ചേര്‍ന്ന ആറാം വിക്കറ്റില്‍ 202 റണ്‍സാണ് പിറന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ധനഞ്ജയ ഡി സില്‍വ 108 റണ്‍സെടുത്ത് പുറത്തായി. സെഞ്ച്വറി തികച്ച കാമിന്‍ഡു മെന്‍ഡിന്‍സ് ക്രീസില്‍ തുടരുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇരുവരും 173 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Top