CMDRF

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280ന് മറുപടി പറഞ്ഞ ബംഗ്ലാദേശ് 188ന് പുറത്തായി. 92 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ശ്രീലങ്ക നേടിയത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ 10 റണ്‍സെടുത്ത ദിഷന്‍ മധുഷ്‌കയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. മത്സരം രണ്ട് സെഷന്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയ്ക്ക് ഇപ്പോള്‍ 111 റണ്‍സിന്റെ ലീഡായിട്ടുണ്ട്.

മൂന്നിന് 32 എന്ന സ്‌കോറില്‍ നിന്നാണ് രണ്ടാം ദിനം ബംഗ്ലാദേശ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. 47 റണ്‍സെടുത്ത തൈജുല്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ നാല് വിക്കറ്റ് വീഴ്ത്തി. കസുന്‍ രജിതയും ലഹിരു കുമാരയും മൂന്ന് വീതം വിക്കറ്റുകളും നേടി.

Top