CMDRF

വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക
വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

ന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരം ഒരുക്കി മറ്റൊരു രാജ്യം കൂടി. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയാണ് ഇന്ത്യൻ പൗരന്മാർക്ക് വിസാ രഹിത യാത്രയ്ക്ക് അവസരം നൽകുന്നത്. ഇന്ത്യ, യുകെ, യുഎസ് ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാകുകയെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ ഒന്നു മുതലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക. 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും. ആറ് മാസത്തെ ഈ പദ്ധതി വഴി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തമാക്കുകയുമാണ് ശ്രീലങ്കൻ സർക്കാർ ലക്ഷ്യമാക്കുന്നത്. പുതിയ തീരുമാനം ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാണ്. ശ്രീലങ്ക സന്ദർശിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണ്.

ഇനി മുതൽ ഈ യാത്ര കൂടുതൽ എളുപ്പമാകും. ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയടക്കം നിരവധി രാജ്യക്കാർക്കാണ് ഇത്തവണ വിസയില്ലാ യാത്രക്ക് അനുമതി നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതിൻറെ പൈലറ്റ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാർക്ക് ഉൾപ്പെടെ സൗജന്യ വിസ അനുവദിച്ച പദ്ധതിയുടെ വിജയത്തിന് ശേഷമാണ് അതിന് തുടർച്ചയായി പുതിയ തീരുമാനം വരുന്നത്.

Top