തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ആവശ്യക്കാര്‍ കൂടിയാല്‍ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ തലവന്‍ ദിമുത്തു ടെന്നകൂണ്‍ പറഞ്ഞു.
ആഴ്ചയില്‍ നാല് വിമാനങ്ങളാണ് തിരുവനന്തപുരം- കൊളംബോ റൂട്ടില്‍ പറക്കുന്നത്. ട്രാന്‍സ് ലങ്ക എയര്‍ ട്രാവലസാണ് തെക്കന്‍ കേരളത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സെയ്ല്‍സ് ഏജന്റ്. നിലവില്‍ ഇന്ത്യയില്‍ നിന്ന് ഒരാഴ്ച 90 വിമാനങ്ങളാണ് സര്‍വിസ് നടത്തുന്നത്.