കൊളംബോ: ടോയ്‌ലറ്റ് ബ്രേക്കെടുക്കാന്‍ പോയ വനിതാ സഹപൈലറ്റിനെ അകത്തു കയറാനനുവദിക്കാതെ കോക്ക്പിറ്റ് അടച്ച് ശ്രീലങ്കന്‍ പൈലറ്റ്. സിഡ്നി-കൊളംബോ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കിനായി കോക്ക്പിറ്റിന് പുറത്തേക്ക് പോയപ്പോഴായിരുന്നു പുരുഷ പൈലറ്റ് കോക്ക്പിറ്റ് അടച്ചത്.
10 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെയാണ് പ്രാഥമികാവശ്യങ്ങള്‍ക്കായി വനിതാ പൈലറ്റ് കോക്ക്പിറ്റിന് പുറത്തേക്ക് പോയത്. എന്നാല്‍ സാധാരണ നടപടിക്രമം അനുസരിച്ച് കോക്ക്പിറ്റില്‍ നിന്ന് ഒരു പൈലറ്റ് പുറത്തുപോകുമ്പോള്‍ പകരം മറ്റൊരാളെ ക്രമീകരിക്കേണ്ടതുണ്ട്. ഈ നടപടിക്രമം പാലിക്കാതെ വനിതാ പൈലറ്റ് പുറത്തുപോയതാണ് സഹപൈലറ്റിനെ പ്രകോപിപ്പിച്ചത്.
Also Read: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സുരക്ഷയൊരുക്കി സിംഗപ്പൂര്‍ വ്യോമസേന
ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ക്യാബിന്‍ ക്രൂ ഇടപെട്ടാണ് വനിതാ പൈലറ്റിനെ തിരികെ കോക്ക്പിറ്റില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ശ്രീലങ്കയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കുന്നുണ്ട്.
അന്വേഷണം പൂര്‍ത്തിയാകും വരെ പുരുഷ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും എയര്‍ലൈന്‍ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് മിക്ക വിമാനക്കമ്പനികളും ഏവിയേഷന്‍ അധികൃതരും വിമാന യാത്രയുടെ സമയത്ത് കോക്ക്പിറ്റില്‍ കുറഞ്ഞത് രണ്ട് ജീവനക്കാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.