CMDRF

വിജയുടെ ഗോട്ടിലെ അവസരം ഒഴിവാക്കി ശ്രീലീല

വിജയുടെ ഗോട്ടിലെ അവസരം ഒഴിവാക്കി ശ്രീലീല
വിജയുടെ ഗോട്ടിലെ അവസരം ഒഴിവാക്കി ശ്രീലീല

വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗോട്ടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗോട്ടിലൂടെ തെലുങ്ക് താരം ശ്രീലീല തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഒരു ഡാന്‍സ് രംഗത്തിനായാണ് ഗോട്ടിന്റെ അണിയറപ്രവര്‍ത്തകര്‍ നടിയെ സമീപിച്ചത്.

വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വിജയ് ചിത്രത്തിലേക്കുള്ള അവസരം ശ്രീലീല ഒഴിവാക്കിയിരിക്കുകയാണ്. തമിഴ് അരങ്ങേറ്റം ഒരു ഗാനരംഗത്തിലൂടെയായിരിക്കരുതെന്നും ഒരു കഥാപാത്രം ചെയ്യണമെന്നുമാണ് നടിയുടെ തീരുമാനം. ഈ കാരണത്താലാണ് ശ്രീലീല ഗോട്ടിലെ അവസരം ഉപേക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

Top