കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. അതേസമയം നടി പ്രയാഗ മാർട്ടിനും ഹാജരാകാൻ പോലീസ് നോട്ടീസ് അയച്ചിരുന്നു. ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേര് ഉണ്ടായതാണ് പോലീസ് നടപടിക്ക് കാരണം.