CMDRF

എസ്.എസ്.എൽ.വി നിർമാണം പൂർത്തിയായി ; അഭിമാന നേട്ടം പ്രഖ്യാപിച്ച് ഐ.എസ്ആ.ർ.ഓ ചെയർമാൻ

എസ്.എസ്.എൽ.വി നിർമാണം പൂർത്തിയായി ; അഭിമാന നേട്ടം പ്രഖ്യാപിച്ച് ഐ.എസ്ആ.ർ.ഓ ചെയർമാൻ
എസ്.എസ്.എൽ.വി നിർമാണം പൂർത്തിയായി ; അഭിമാന നേട്ടം പ്രഖ്യാപിച്ച് ഐ.എസ്ആ.ർ.ഓ ചെയർമാൻ

എസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ‘ബേബി റോക്കറ്റ്’ എന്നറിയപ്പെടുന്ന പുതിയ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി). എസ്എസ്എൽവിയുടെ മൂന്നാമത്തേതും അവസാനത്തേയും പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതോടെയാണിത്. പി.എസ്.എൽ.വിയേയും ജിഎസ്എൽ.വിയേയും അപേക്ഷിച്ച് ചെറുതായതിനാൽ എസ്.എസ്.എൽ.വിക്ക് ബേബി റോക്കറ്റ് എന്ന വിശേഷണവും ഉണ്ട്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08, എസ്ആർ-0 ഉപഗ്രഹങ്ങൾ 475 കിമീ ഉയരത്തിൽ ഭ്രമണപഥത്തിലെത്തിക്കാൻ റോക്കറ്റിന് സാധിച്ചു.

ഐഎസ്ആർഓയുടെ പ്രവർത്തനക്ഷമമായ ബഹിരാകാശ റോക്കറ്റുകളുടെ പട്ടികയിൽ ഇതോടെ എസ്എസ്എൽവിയും ഇടം പിടിച്ചു. എന്നാൽ ഈ വിക്ഷേപണ റോക്കറ്റിന്റെ സാങ്കേതിക വിദ്യ പൂർണമായും സ്വകാര്യ ബഹിരാകാശ കമ്പനികൾക്ക് നൽകും. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങൾക്ക് വേണ്ടി ഇത് ഉപയോഗിക്കാം.

മൂന്നാം വിക്ഷേപണം പൂർത്തിയായതോടെ വിക്ഷേപണ റോക്കറ്റിന്റെ നിർമാണം പൂർത്തിയായെന്ന് നമുക്ക് പ്രഖ്യാപിക്കാമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു. നിർമാണത്തിനും വിക്ഷേപണങ്ങൾക്കുമായി ഈ സാങ്കേതിക വിദ്യ വ്യവസായങ്ങൾക്ക് നൽകുന്നതിനുള്ള നടപടികളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റോക്കറ്റിന്റെ അവസാനഘട്ടത്തിൽ ചില ജോലികൾ കൂടിയുണ്ടെന്നും അത് ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന വെലോസിറ്റി ട്രിമിങ് മോഡ്യൂൾ ആണ് റോക്കറ്റിന്റെ അവസാന ഘട്ടം. ഉപഗ്രഹങ്ങൾ വിന്യസിക്കുന്നതിന് മുമ്പ് റോക്കറ്റിന്റെ വേഗം ക്രമീകരിക്കുന്നത് ഈ ഘട്ടത്തിലാണ്. ആദ്യ പരീക്ഷണ വിക്ഷേപണത്തിൽ ഈ ഘട്ടം തകരാറിലായിരുന്നു.

എന്നാൽ വെള്ളിയാഴ്ച നടന്ന വിക്ഷേപണത്തിൽ ഉപഗ്രഹങ്ങൾ നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി തന്നെയാണ് വിന്യസിച്ചതെന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഉപഗ്രഹങ്ങളുടെ അന്തിമ ഭ്രമണപഥം നിരീക്ഷണങ്ങൾക്ക് ശേഷം അറിയാനാവുമെന്നും സോമനാഥ് വ്യക്തമാക്കി.

Top