ശ്രീഹരിക്കോട്ടയിൽ നിന്ന് SSLV D3യുടെ വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോ ശാസ്ത്രജ്ഞർ. നേരത്തെയും സുപ്രധാനമായ റോക്കറ്റ് വിക്ഷേപണങ്ങൾക്ക് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിൽ ഐഎസ്ആർഒ ഗവേഷകർ എത്തിയിട്ടുണ്ട്. ഐഎസ്ആർഒ വികസിപ്പിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 ആണ് SSLV D3 റോക്കറ്റിലൂടെ വിക്ഷേപിക്കുന്നത്.
മൈക്രോസാറ്റ്ലൈറ്റ് രൂപകൽപന ചെയ്യുകയും അത് വികസിപ്പിക്കുകയുമാണ് EOS-08 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വർഷം നീണ്ടുനിൽക്കുന്ന ദൗത്യത്തിന് വേണ്ടിയാണ് ഈ സ്പേസ്ക്രാഫ്റ്റ് ഇസ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെറുഉപഗ്രഹമായ ഇഒഎസ്-08ന് 175.5 കിലോഗ്രാം മാത്രമാണ് ഭാരം. ഇതിൽ മൂന്ന് പേലോഡുകളാണ് ഉണ്ടാകുക. ഇഒഎസ്-08നെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഉപയോഗിക്കുന്ന SSLV ഇസ്രോയുടെ ഏറ്റവും ചെറിയ റോക്കറ്റാണ്. ഇതിന്റെ മൂന്നാമത്തേയും അവസാനത്തേയും വിക്ഷേപണമായതിനാലാണ് SSLV D3 എന്ന് വിശേഷിപ്പിക്കുന്നത്.