സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവത്തില്‍ വിശദീകരമവുമായി ശശി തരൂര്‍. സ്വര്‍ണക്കടത്തിന് പിടിയിലായത് തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫെന്നും എന്നാല്‍ അദ്ദേഹം ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി മാത്രമാണ് തന്റെ ഓഫീസില്‍ ജോലി ചെയ്യുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
ശിവകുമാര്‍ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂര്‍ പറഞ്ഞു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട തന്റെ കാര്യങ്ങള്‍ ശിവകുമാര്‍ മുന്‍പ് നോക്കി നടത്തിയിരുന്നു. സര്‍വ്വീസ് കഴിഞ്ഞിട്ടും പാര്‍ട്ട് ടൈം ആയി തുടരാന്‍ അനുവദിച്ചത് ഡയാലിസിസ് ചെയ്യുന്നയാള്‍ എന്ന നിലയിലാണ്. അന്വേഷണ സംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഒരിളവും തേടുന്നില്ലന്നും തരൂര്‍ പറഞ്ഞു.
While I am in Dharamshala for campaigning purposes, I was shocked to hear of an incident involving a former member of my staff who has been rendering part-time service to me in terms of airport facilitation assistance. He is a 72 year old retiree undergoing frequent dialysis and…
— Shashi Tharoor (@ShashiTharoor) May 30, 2024