കൊച്ചി: കൂത്താട്ടുകുളത്ത് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകളിലും ബേക്കറി ബോര്‍മ്മകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടല്‍ ബ്രീസ്, പാര്‍ക്ക് റെസിഡന്‍സി, ബെക്ക്‌ലാവ ബോര്‍മ, അല്‍ താജ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.