കൊച്ചി: കൊച്ചിയിൽ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ വ്യാപക പരിശോധന. വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്.
പിടികൂടിയതിൽ ഏറെയും ഉള്ളത് പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡിൽസ് തുടങ്ങിയവയാണ്. കഴിഞ്ഞ ആഴ്ചയിൽ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. പരിശോധനകൾക്ക് പിന്നാലെ നിരവധി ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടർന്നാണ് ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്.