‘2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’; എം കെ സ്റ്റാലിന്‍

ഡിഎംകെ മന്ത്രിസഭയില്‍ ഘടകകക്ഷികള്‍ക്ക് ഇടം നല്‍കുന്നില്ലെന്ന നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ വിമര്‍ശനത്തിന് പിന്നാലെ മന്ത്രിസ്ഥാനം വേണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കത്തയച്ചു.

‘2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’; എം കെ സ്റ്റാലിന്‍
‘2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വിജയം ഉറപ്പ്’; എം കെ സ്റ്റാലിന്‍

ചെന്നൈ: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വിജയം ഉറപ്പെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 200 സീറ്റാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. മുഴുവന്‍ മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍, അധികാരത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പകര്‍ന്നു നല്‍കാനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ശ്രമിച്ചത്.

Also Read: പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം; പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിൻ്റെ സ്വീകരണം

ഡിഎംകെ മന്ത്രിസഭയില്‍ ഘടകകക്ഷികള്‍ക്ക് ഇടം നല്‍കുന്നില്ലെന്ന നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ വിമര്‍ശനത്തിന് പിന്നാലെ മന്ത്രിസ്ഥാനം വേണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കത്തയച്ചു. മന്ത്രിസഭയില്‍ പ്രതിനിധ്യം വേണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ശരവണനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചത്.

Top