വിജയ് പേടി ? തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുന്നേ കൂടിയാലോചനകളുമായി സ്റ്റാലിന്‍

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകനവും സ്റ്റാലിന്‍ നടത്തും.

വിജയ് പേടി ? തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുന്നേ കൂടിയാലോചനകളുമായി സ്റ്റാലിന്‍
വിജയ് പേടി ? തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുന്നേ കൂടിയാലോചനകളുമായി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുമ്പേ കൂടിയാലോചനകളുമായി ഡിഎംകെ. ഇതിന്റെ ആദ്യപടിയെന്നോണം പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ തിങ്കളാഴ്ച ചെന്നൈയില്‍ മണ്ഡലം നിരീക്ഷകരുടെ യോഗം വിളിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകനവും സ്റ്റാലിന്‍ നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. മാത്രമല്ല, 2019ലെയും 2024ലെയും ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയവും സ്റ്റാലിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഇതിനകം തന്നെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുതിര്‍ന്ന നേതാക്കളായ കെ എന്‍ നെഹ്റു, തങ്കം തെന്നരസു, ഇ വി വേലു എന്നിവരുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എന്നാല്‍ നടന്‍ വിജയ് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി രൂപീകരിച്ചതാണ് ഡിഎംകെയുടെ വളരെ നേരത്തെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നിലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 2026ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ടിവികെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും വിസികെയും അധികാരത്തില്‍ വലിയ പങ്കാളിത്തം ആവശ്യപ്പെടുമോയെന്ന ഭയവും ഡിഎംകെയ്ക്കുണ്ട്.

Top