വടക്കൻ അർദ്ധകോളത്തിലുടനീളം ദൃശ്യവിസ്മയമൊരുക്കി ധൂമകേതു. 80,000 വർഷത്തിലൊരിക്കൽ മാത്രമാണ് ഇവയെ ഭൂമിയിൽ കാണാൻ സാധിക്കുക. ‘നൂറ്റാണ്ടിന്റെ ധൂമകേതു’ എന്നറിയപ്പെടുന്ന പുരാതന ധൂമകേതു C/2023 A3 Tsuchinshan-ATLAS ഭൂമിയിൽ നിന്ന് ഏകദേശം 44 ദശലക്ഷം മൈലുകൾ അകലെയായാണ് കാണപ്പെട്ടത്. 023-ലാണ് ഈ ധൂമകേതുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്.
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, ഛിന്നഗ്രഹ വലയത്തിലെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ആന്തരിക സൗരയൂഥം അഥവാ ഇന്നർ സോളാർ സിസ്റ്റം. ‘പർപ്പിൾ മൗണ്ടൻ’ എന്നും അറിയപ്പെടുന്ന ചൈനയിലെ സുചിൻഷാൻ ഒബ്സർവേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞർ ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ATLAS (Asteroid Terrestrial-inmpact Last Alert System) ടെലസ്‌കോപ് വഴിയാണ് ധൂമകേതുവിനെ തിരിച്ചറിഞ്ഞത്.
ഇവ രണ്ടിന്റെയും സ്മരണാർത്ഥമാണ് ധൂമകേതുവിന് C/2023 A3 Tsuchinshan-ATLAS എന്ന പേര് നൽകാൻ കാരണം. അരിസോണയിലെ കൊക്കോനിനോ നാഷണൽ ഫോറസ്റ്റ്, റഷ്യയിലെ വിവിധ പ്രദേശങ്ങൾ, മാസിഡോണിയ, ജപ്പാനിലെ മൗണ്ട് യാരിഗടേക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വളരെ മനോഹരമായ ദൃശ്യാനുഭവമാണ് ധൂമകേതു സമ്മാനിച്ചത്.