CMDRF

ഉദ്ഘാടന ചടങ്ങില്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാമായിരുന്നു : പി ടി ഉഷ

ഉദ്ഘാടന ചടങ്ങില്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാമായിരുന്നു : പി ടി ഉഷ
ഉദ്ഘാടന ചടങ്ങില്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാമായിരുന്നു : പി ടി ഉഷ

പാരിസ്: ഒളിംപിക്‌സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഒളിംപിക്‌സ് നിരവധി കായികതാരങ്ങളുടെ ആഘോഷമാണ്. ഉദ്ഘാടന ചടങ്ങില്‍ കുറച്ച് സമയം മാത്രമെ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളു. അതൊഴിവാക്കിയാല്‍ മറ്റെല്ലാം മികച്ച രീതിയില്‍ സംഘാടകര്‍ നടത്തിയിട്ടുണ്ടെന്നും പി ടി ഉഷ പ്രതികരിച്ചു.

കായിക താരങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും മുന്‍ താരം പ്രതികരിച്ചു. താന്‍ മത്സരിച്ചിരുന്ന കാലത്ത് താരങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നോ മറ്റെവിടെനിന്നെങ്കിലുമോ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. യൂറോപ്പിന് പുറത്ത് മൂന്ന്, നാല് മത്സരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ഒരു തവണ മെഡല്‍ നേടി. അനുഭവക്കുറവ് കാരണം തനിക്ക് ഒരു മെഡല്‍ നഷ്ടമായി. എന്നാല്‍ 10-20 വര്‍ഷത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പി ടി ഉഷ പറഞ്ഞു.

താരങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുപാട് തുക ചിലവഴിക്കുന്നുണ്ട്. അതുകൊണ്ടാണ് മികച്ച വിജയങ്ങള്‍ നേടാന്‍ കഴിയുന്നത്. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 107 മെഡലുകള്‍ നേടി. പാരിസ് ഒളിംപിക്‌സില്‍ ടോക്കിയോയേക്കാള്‍ മെഡലുകള്‍ നേടാന്‍ കഴിയുമെന്നും ഇന്ത്യന്‍ മുന്‍ താരം പി ടി ഉഷ വ്യക്തമാക്കി.

Top