വീണ്ടും ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം

സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനൊപ്പം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണം കാണാന്‍ എത്തിയിരുന്നു.

വീണ്ടും ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം
വീണ്ടും ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം

വാഷിങ്ടണ്‍: ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3:30ന് ശേഷമാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യന്‍ സമുദ്രത്തില്‍ തിരിച്ചിറക്കി. സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനൊപ്പം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും
വിക്ഷേപണം കാണാന്‍ എത്തിയിരുന്നു.

വിക്ഷേപണം വിജയമായതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പവുമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. ഭാവിദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും അന്ത്യന്തം സങ്കീര്‍ണവുമായ ദൗത്യമായിരുന്നു ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്.

Also Read:തട്ടിപ്പുകാരെ കുടുക്കാൻ എഐ അമ്മൂമ്മ

ഈ വര്‍ഷം ഒക്ടോബര്‍ 13ന് നടന്ന സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വന്‍ വിജയമായിരുന്നു. റോക്കറ്റിന്റെ ബൂസ്റ്റര്‍ തിരിച്ചിറക്കി കൂറ്റന്‍ യന്ത്രക്കൈകള്‍ വച്ച് പിടിച്ചെടുത്ത് ഇലോണ്‍ മസ്‌കിന്റെ കന്പനി അന്ന് ചരിത്രം കുറിച്ചിരുന്നു. ഇത്തവണ കൂടുതല്‍ വേഗത്തിലാണ് റോക്കറ്റിന്റെ ഒന്നാം ഘട്ടം തിരിച്ചിറക്കിയത്. ബഹിരാകാശത്ത് വച്ച് സ്റ്റാര്‍ഷിപ്പ് എഞ്ചിനുകള്‍ റീ സ്റ്റാര്‍ട്ട് ചെയ്യുന്ന പരീക്ഷണവും ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി.

Top