മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ഈ സ്ഥാനത്തിൽ തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രതിപക്ഷത്തെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്.
ALSO READ: ഡൽഹി പൊലീസിന് സുപ്രീംക്കോടതിയുടെ നോട്ടീസ്
പ്രതിപക്ഷ പാര്‍ട്ടികളായ ശിവസേന (യുബിടി) പക്ഷവും കോണ്‍ഗ്രസും ശുക്ലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പുതിയ ഡിജിപിയെ കണ്ടെത്തുന്നതിനായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ അടങ്ങുന്ന മൂന്നംഗ പാനലിനെ നിര്‍ദ്ദേശിക്കാനും ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവംമ്പര്‍ 20-നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംമ്പര്‍ 23-നാണ് വോട്ടണ്ണല്‍.