CMDRF

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം. മികച്ച ജനപ്രിയ ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളാണ് ആടുജീവിതത്തിന് ലഭിച്ചത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്‌കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തില്‍ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങള്‍ വളരെ വലുതായിരുന്നു.

ആടുജീവിതം നേടിയ അവാര്‍ഡുകള്‍ ഇങ്ങനെ

മികച്ച നടന്‍- പൃഥ്വിരാജ്
മികച്ച സംവിധായകന്‍- ബ്ലെസി
മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്
മികച്ച അവലംബിത തിരക്കഥ- ബ്ലെസി
മികച്ച ശബ്ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി
മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം
മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആര്‍ ഗോകുല്‍

Top