സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ല്‍ സെൻസര്‍ ചെയ്‍ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.

9 പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ബ്ലസ്സിയുടെ ആടുജീവിതമാണ് മികച്ച മുന്നേറ്റം കൈവരിച്ചത്. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. മികച്ച സംവിധായകന്‍ ബ്ലസ്സിയാണ് കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍ (കാതല്‍ ദി കോര്‍)ആണ്.

മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം
മികച്ച നടൻ- പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച സംവിധായകൻ – ബ്ലെസി

മികച്ച ചിത്രം – കാതൽ ദി കോർ
മികച്ച ഛായാഗ്രാഹണം – സുനിൽ കെ എസ്
മികച്ച ശബ്‍ദമിശ്രണം – റസൂൽ പൂക്കുട്ടി, ശരത്‍ മോഹൻ
മികച്ച മേക്കപ്പ് ആർടിസ്റ്റ് – രഞ്‍ജിത്ത് അമ്പാടി

മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
മികച്ച സ്വഭാവ നടൻ – വിജയരാഘവൻ
മികച്ച സ്വഭാവ നടി – ശ്രീഷ്മ
മികച്ച തിരക്കഥാകൃത്ത് – രോഹിത്
മികച്ച ഗാന രചയിതാവ് – ഹരീഷ് മോഹൻ
മികച്ച സംഗീത സംവിധായകൻ – മാത്യൂസ് പുളിക്കൽ

മികച്ച സംഗീത സംവിധാനം – ജസ്റ്റിൻ വർഗീസ് (ചാവേർ)
മികച്ച പിന്നണി ഗായകൻ – വിദ്യാധരൻ മാസ്റ്റർ
മികച്ച ശബ്ദരൂപ കൽപ്പന – ജയദേവൻ, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക് )
വസ്ത്രാലങ്കാരം – ഫെബിന (ഓ ബേബി)
മികച്ച നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (തടവ്)
മികച്ച സിനിമക്കുള്ള ജൂറി പുരസ്‌കാരം – ഗഗനചാരി
മികച്ച നടനുള്ള ജൂറി പരാമർശം – കെ ആർ ഗോകുൽ (ആടുജീവിതം), കൃഷ്ണൻ (ജൈവം), സുധി കോഴിക്കോട്(കാതൽ)
മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവിൽക്കണ്ണിലൂടെ മലയാള സിനിമ

മികച്ച എഡിറ്റർ: സം​ഗീത് പ്രതാപ്

Top