കൊച്ചി: കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയര്‍ 400 മീറ്റര്‍ ചാമ്പ്യന്‍ രാജനാണ് തിരിച്ചടി നേരിട്ടത്. ലൈന്‍ തെറ്റിച്ചോടിയതിനെ തുടര്‍ന്നാണ് മലപ്പുറത്തിന്റെ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വര്‍ണം നല്‍കും. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായത്.
അതേസമയം സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദിയില്‍ കൂട്ടത്തല്ല്. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്‌കൂളിലെ ബോക്‌സിങ് വേദിയിലാണ് കൂട്ടത്തല്ല് ഉണ്ടായത്. സംഘാടകരും രക്ഷിതാക്കളും തമ്മില്‍ ഏറ്റുമുട്ടി. ബോക്‌സിങ്ങ് കോര്‍ഡിനേറ്റര്‍ ഡോ.ഡി. ചന്ദ്രലാലിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയര്‍ന്നിരുന്നു.
Also Read :സംസ്ഥാന സ്‌കൂള്‍ കായികമേള; അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും.