ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി; നടപ്പാക്കേണ്ടത് കോൺഗ്രസിന്‍റെ പ്രതിബദ്ധത: ഖാർഗെ

നിലവിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരിൽ അധികാരത്തിൽ വരുന്നത് ഏറെ സന്തോഷമാണെന്നും ഖാർഗെ പറഞ്ഞു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി; നടപ്പാക്കേണ്ടത് കോൺഗ്രസിന്‍റെ പ്രതിബദ്ധത: ഖാർഗെ
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി; നടപ്പാക്കേണ്ടത് കോൺഗ്രസിന്‍റെ പ്രതിബദ്ധത: ഖാർഗെ

ശ്രീനഗർ: ജമ്മു കശ്മീരിന് നഷ്ടപെട്ട സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണെന്ന് ആവർത്തിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിലവിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരിൽ അധികാരത്തിൽ വരുന്നത് ഏറെ സന്തോഷമാണെന്നും ഖാർഗെ പറഞ്ഞു. ഒമർ അബ്ദുള്ളയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു ഖാർഗെയുടെ ഈ പരാമർശം.

Also Read: സരിന്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

“ഞാൻ ഇവിടെയെത്തിയത് ഒമർ അബ്ദുള്ളയെ അഭിനന്ദിക്കാനാണ്. ഞങ്ങളുടെ സഖ്യകക്ഷി മുഖ്യമന്ത്രിയായതിലും ജനാധിപത്യം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടതിലും ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണ്, അത് ഞങ്ങൾ ഉറപ്പാക്കും” ഖാർഗെ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഇൻഡ്യ സഖ്യകക്ഷി നേതാക്കൾ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Top