വനിതാ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവം; പ്രതിയായ ഭര്‍ത്താവിന്റെ മൊഴിയെടുത്തു

കോടതിയിലെ കൗണ്‍സിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് രാജേഷിന്റെ മൊഴി

വനിതാ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവം; പ്രതിയായ ഭര്‍ത്താവിന്റെ മൊഴിയെടുത്തു
വനിതാ പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവം; പ്രതിയായ ഭര്‍ത്താവിന്റെ മൊഴിയെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് രാജേഷിന്റെ മൊഴിയെടുത്തു. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭര്‍ത്താവ് രാജേഷ് വെട്ടിക്കൊന്നത്. ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പൊലീസിന് നല്‍കിയ മൊഴിയില്‍ വിശദീകരിച്ചു. ദിവ്യശ്രീ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതിയിലെ കൗണ്‍സിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് രാജേഷിന്റെ മൊഴി.

Also Read: ഇടുക്കിയില്‍ മൂന്നു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും പതിവാക്കിയ ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് ദിവ്യശ്രീ കൗണ്‍സിലിങ്ങില്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ താന്‍ കൗണ്‍സിലിങ്ങിന് ശേഷം വീട്ടിലെത്തിയ ഭാര്യയെ മുറ്റത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവായ രാജേഷിനെ പുതിയതെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Top