സംസ്ഥാനത്തെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ
സംസ്ഥാനത്തെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ റോ​ബോ​ട്ടി​ക്സ്​ പാ​ര്‍ക്ക് തൃ​ശൂ​രി​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. തൃ​ശൂ​രി​ല്‍ പ​ത്തേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ക. റോ​ബോ​ട്ടി​ക് റൗ​ണ്ട് ടേ​ബി​ള്‍ സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതിനു മുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂർത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്‌സ് സമ്മേളനം. നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശ്ശൂരിലെ റോബോട്ടിക്‌സ് പാർക്ക് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ക്കു​ന്ന പാ​ര്‍ക്കി​ലെ റോ​ബോ ലാ​ന്‍ഡ് എ​ന്ന ആ​ദ്യ വി​ഭാ​ഗ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് റോ​ബോ​ട്ടു​ക​ളു​ടെ ലോ​കം നേ​രി​ട്ട് അ​നു​ഭ​വി​ക്കാം. എ.​ഐ, ഓ​ഡി​യോ-​വി​ഡി​യോ റി​യാ​ലി​റ്റി എ​ന്നി​വ വ​ഴി​യു​ള്ള ആ​സ്വാ​ദ്യ-​വി​ജ്ഞാ​ന പ​രി​പാ​ടി​ക​ള്‍ അ​വി​ടെ​യു​ണ്ടാ​കും. വ്യ​വ​സാ​യ വ​കു​പ്പി​ന്റെ പി​ന്തു​ണ​യും കൂ​ടു​ത​ല്‍ ഇ​ന്‍സെ​ന്റി​വു​ക​ളും റോ​ബോ​ട്ടി​ക്‌​സ് പാ​ര്‍ക്കി​ന് ന​ല്‍കും.

റോ​ബോ​ട്ടി​ക് മേ​ഖ​ല​യി​ലെ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് സ്‌​കെ​യി​ല്‍ അ​പ് ലോ​ണ്‍ ഒ​രു​കോ​ടി​യി​ല്‍നി​ന്ന് ര​ണ്ടു​കോ​ടി​യാ​യി വ​ര്‍ധി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. റോ​ബോ​ട്ടി​ക് റൗ​ണ്ട് ടേ​ബി​ള്‍ സ​മ്മേ​ള​ന​ത്തി​ലെ എ​ക്‌​സി​ബി​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത മി​ക​ച്ച സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും മ​ന്ത്രി സ​മ്മാ​നി​ച്ചു. ഫ്യൂ​സ്‌​ലേ​ജ് ഇ​ന്നൊ​വേ​ഷ​ന്‍സ്, ജെ​ന്‍റോ​ബോ​ട്ടി​ക്‌​സ്, ബെ​ന്‍ഡി​റ്റ ബ​യോ​മി​ക്‌​സ്, ക്‌​സാ​ല്‍ട്ട​ന്‍ സി​സ്റ്റം​സ്, എ​സ്‌​ട്രോ ടെ​ക്, അ​സി​മോ​വ് റോ​ബോ​ട്ടി​ക്‌​സ് എ​ന്നി​വ​യാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​ത്. എ​ക്‌​സി​ബി​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത കോ​ള​ജു​ക​ള്‍ക്കും പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു.

Top