ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന്, സുപ്രീംകോടതി സ്റ്റേ

ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന്, സുപ്രീംകോടതി സ്റ്റേ
ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന്, സുപ്രീംകോടതി സ്റ്റേ

ഡല്‍ഹി: കന്‍വര്‍ യാത്ര വഴിയിലെ ഹോട്ടലുകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിനാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.

പൊലീസിന്റേത് അമിതമായ അധികാര പ്രയോഗമെന്നാണ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി വ്യക്തമാക്കിയത്. ഹോട്ടലുകള്‍ക്ക് ഉത്തരവുകള്‍ നല്‍കേണ്ടത് പൊലീസല്ല ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ്. പൊലീസ് ഉത്തരവ് തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന് വിരുദ്ധമാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് തുല്യതയ്ക്ക് വിരുദ്ധമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മഹുവ മൊയ്ത്ര എംപി ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

Top