മുഖചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു മാർഗമാണ് ആവി പിടിക്കുന്നത്. എളുപ്പവും വേഗത്തിലും ചെയ്യാവുന്നതുമായ ചർമ്മസംരക്ഷണ ചികിത്സയിലൊന്നാണിത്. ആവി പിടിക്കുന്നത് രക്തക്കുഴലുകളെ വികസിപ്പിച്ചെടുക്കുമെന്നും മുഖത്തെ രക്തചംക്രമണവും ഓക്‌സിജൻ വിതരണവും വർധിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരവും യുവത്വവുമുള്ളതാക്കുകയും ചെയ്യും.
ആവി പിടിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം, മുഖത്തിന്റെ ആരോഗ്യം, ചർമ്മത്തിന്റെ തിളക്കം എന്നിവ വർധിക്കുന്നു. ചർമ്മത്തിനുണ്ടാകുന്ന എല്ലാത്തരം അസ്വസ്ഥതകൾക്കുമുള്ള പരിഹാരം കൂടിയാണ് ആവി പിടിക്കൽ. മുഖക്കുരുവിനെ ഇല്ലാതാക്കാനും മുഖക്കുരു മൂലം ചർമ്മത്തിൽ ഉണ്ടായ പാടുകൾ ഇല്ലാതാക്കാനും ആവി പിടിക്കുന്നതിലൂടെ സാധ്യമാകും.
Also Read: ചർമ്മ സംരക്ഷണം മുതൽ അർബുദത്തിന് വരെ അമ്പഴങ്ങയോ? ഔഷധഗുണം അറിയാം..
ഏതു തരം ചര്‍മമുള്ളവര്‍ക്കും ഏറ്റവും സിംപിളായി ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗമാണ് ആവി പിടിയ്ക്കുകയെന്നത്. ഇത് സൗന്ദര്യ സംരക്ഷണ വഴിയാണെന്നത് മാത്രമല്ല, ചര്‍മാരോഗ്യത്തിന് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നുമാണ്. ആവി മുഖത്തു കൊളളുന്നതിന്റെ ഗുണങ്ങള്‍ ചെറുതല്ല. എന്നാല്‍ ഗുണം ലഭിയ്ക്കാന്‍ ദോഷം വരാതിരിയ്ക്കാന്‍ ഇത് കൃത്യമായി ചെയ്യണം എന്നു മാത്രം. ചർമ്മത്തിലെ സെൻസിറ്റിവിറ്റി കുറയ്‌ക്കാൻ സ്റ്റീമിങ് സഹായിക്കും.
പലരുടെയും ചർമ്മസ്വഭാവങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി മുഖത്ത് പരീക്ഷിക്കുമ്പോൾ ചൊറിച്ചിലോ തടിപ്പ് ഉണ്ടാകുകയോ ചെയ്യാം. ആവി പിടിച്ച് സെൻസിറ്റിവിറ്റി കുറയ്‌ക്കുന്നതിലൂടെ ഇത് പോലെയുള്ള ചർമ്മ അസ്വസ്ഥതകൾക്ക് പരിഹാരമാവും. ആവി പിടിക്കുന്ന വെള്ളത്തിൽ നിങ്ങൾ മുഖത്ത് പുരട്ടാൻ ഉദ്ദേശിക്കുന്ന എണ്ണകളോ സെറമുകളോ മിക്സ് ചെയ്താൽ മുഖത്തിന്റെ പുറം പാളിയിൽ മൃദുവായി എത്തിക്കാനും സഹായകരമാകും.
Also Read: സൗന്ദര്യപ്രേമികള്‍ക്ക് മുന്നറിയിപ്പ്; സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ മാരക രാസവസ്തുക്കള്‍
മുഖത്തെ മൃതകോശങ്ങള്‍ അകറ്റാന്‍ നാം സാധാരണ സ്‌ക്രബ് പോലുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ മൃതകോശം നീക്കാനുള്ള നല്ലൊരു വഴിയാണ് ആവി പിടിയ്ക്കുകയെന്നത്. ഇത് നിര്‍ജീവമായ ചര്‍മ കോശങ്ങള്‍ നീക്കുന്നു. ഇതിലൂടെ മുഖത്തെ കറുത്ത പാടുകളും പിഗ്മെന്റേഷന്‍ നിറവുമെല്ലാം കുറയുകയും ചെയ്യുന്നു. പുതിയ ചര്‍മം വെളിയില്‍ വരുന്നതിനാല്‍ തന്നെ തിളക്കവും ചെറുപ്പവും തോന്നിപ്പിയ്ക്കും. മഞ്ഞള്‍, ആര്യവേപ്പില, തുളസി എന്നിവയിട്ട വെള്ളം കൊണ്ട് ആവി പിടിയ്ക്കുന്നതും മുഖക്കുരുവിന് നല്ലതാണ്. മുഖക്കുരുവിന് മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഇതേറെ നല്ലതാണ്. ഔഷധ ഗുണമുള്ള ആവിയാണിത്. ഇതു പോലെയുള്ള ഏത് നാടന്‍ മരുന്നുകളും ഇത്തരത്തില്‍ ഉപയോഗിയ്ക്കാം.
ആവി പിടിക്കുന്നത് ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് കൂടുതൽ രക്തം പമ്പ് ചെയ്യാൻ കാരണമാകും. രക്തചംക്രമണം കൂടുക എന്നാൽ അതിനർത്ഥം ചർമ്മത്തിലേക്ക് കൂടുതൽ ഓക്സിജൻ വിതരണം ചെയ്യുന്നു എന്നാണ്. ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങൾക്ക് കാരണമാകുന്നു.മേക്കപ്പ് നീക്കം ചെയ്യാനും സ്റ്റീമിങ്ങിന് സാധിക്കും.
Also Read: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഒരുപാട് ഗുണങ്ങളുള്ള സാൽമൺ മത്സ്യം
ഫേഷ്യല്‍ സ്റ്റീമറില്‍ ആവി പിടിയ്ക്കുമ്പോള്‍ അനുയോജ്യമായ ചൂട് 43 ഡിഗ്രിയാണ്. ഇതില്ലാത്ത സാഹചര്യത്തില്‍ പുട്ടുകുടം പോലെ വാവട്ടം കുറഞ്ഞ പാത്രത്തില്‍ ആവി പിടിയ്ക്കാം. ആവിയ്ക്ക് വല്ലാതെ ചൂടുണ്ടാകരുത്. അതല്ലെങ്കില്‍ ആവി കൊണ്ട് മുഖം കരുവാളിയ്ക്കും, പൊള്ളും. ആവി പിടിയ്ക്കുന്നതിന് മുന്‍പായി മുഖം കഴുകിത്തുടയ്ക്കുക. മേയ്ക്കപ്പോ മറ്റ് ക്രീമുകളോ കളഞ്ഞ ശേഷം ചെയ്യാം. എന്നാലേ ചര്‍മ കോശങ്ങളിലേയ്ക്ക് ആവി ഗുണം എത്തൂ.