പ്രമേഹത്തെ പൂര്‍ണമായി ജയിക്കാന്‍ മൂലകോശ ചികിത്സയ്ക്ക് കഴിയുമോ?

രോഗിയുടെ പ്രതിരോധശേഷി കുറയ്ക്കുന്നതിലൂടെ വരാവുന്ന അപകടമാണ് നിലവില്‍ ഇതിന്റെ വെല്ലുവിളി

പ്രമേഹത്തെ പൂര്‍ണമായി ജയിക്കാന്‍ മൂലകോശ ചികിത്സയ്ക്ക് കഴിയുമോ?
പ്രമേഹത്തെ പൂര്‍ണമായി ജയിക്കാന്‍ മൂലകോശ ചികിത്സയ്ക്ക് കഴിയുമോ?

പ്രമേഹത്താൽ വലയുന്ന ഒരു വലിയ മനുഷ്യ സമൂഹം നമുക്ക് ചുറ്റുമുണ്ട്. ടൈപ്പ് -1 , ടൈപ്പ്- 2 എന്നി രണ്ടുതരം പ്രമേഹങ്ങളെയും വേരോടെ നശിപ്പിക്കാൻ മൂലകോശ ചികിത്സയ്ക്ക് കഴിയുമോയെന്ന അന്വേഷണത്തിലാണ് ലോകം. ആജീവനാന്ത രോഗാവസ്ഥയായ ടൈപ്പ് -1 പ്രമേഹത്തെ ഇല്ലാതാക്കാനുള്ള സാധ്യതയുടെ പരിശോധനയാണ് അവയിൽ പ്രധാനം.

പ്രമേഹത്തെ പൂര്‍ണമായി ജയിക്കാന്‍ കഴിയുമോയെന്ന ഏറെ നാളത്തെ ചോദ്യത്തിന് അവസാനം ഒരു ഉത്തരമെന്ന സൂചനകളാണ് ശാസ്ത്രലോകം മുന്നോട്ട് വെയ്ക്കുന്നത്. ചൈനയിലെ ബെയ്ജിംഗില്‍ 25-വയസുള്ള യുവതിയില്‍ ഒരുവര്‍ഷം മുന്‍പ് നടത്തിയ ചികിത്സ വിജയിച്ചെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലാബില്‍ പുനക്രമീകരിക്കപ്പെട്ട മൂലകോശം ശരീരത്തിലേക്ക് കയറ്റിവിട്ടായിരുന്നു പരീക്ഷണം. മൂന്നുമാസത്തിനകം യുവതിയുടെ ശരീരം ഇന്‍സുലിന്‍ ഉത്പ്പാദിച്ചു തുടങ്ങി. ഇപ്പോളവര്‍ ഇഷ്ടത്തിനനുസരിച്ച് മധരം കഴിക്കുന്നൂയെന്നുമാണ് വിവരം.

Also Read: ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നടപടികളുമായി ഇന്‍സ്റ്റഗ്രാം

ഇന്‍സുലിന്‍ ഉണ്ടാക്കുന്ന പിത്തായശത്തിലെ ബീറ്റാകോശങ്ങളെ തകരാറിലാക്കുന്നതാണ് ടൈപ്പ്-1 രോഗത്തിന്റെ പ്രത്യേകത. രോഗിയില്‍ നിന്നെടുത്ത പ്ലൂറോ പൊട്ടന്റ് വിഭാഗത്തിലെ മൂലകോശം പരീക്ഷണശാലകളില്‍ ബീറ്റാ കോശമായി മാറ്റി. അതി സങ്കീര്‍ണമായ പ്രക്രിയയാണിത്. കോശപരിണാമം സ്വീകരിക്കുവാന്‍ രോഗി സന്നദ്ധമാണോയെന്ന് ഉറപ്പാക്കുകയായിരുന്നു ചികിത്സയുടെ ആദ്യഘട്ടം. ഇതിന് വിവിധ പരീക്ഷണങ്ങള്‍ ആവശ്യമാണ്.

ശരീരം പാകമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ലാബില്‍ ക്രമപ്പെടുത്തിയ ബീറ്റാ കോശങ്ങളെ രോഗിയിലേക്ക് കുത്തിവെച്ചത്.ചികിത്സയക്ക് വിധേയമാകുന്നവര്‍ അഞ്ചുവര്‍ഷവും തുടര്‍ച്ചയായി ഇന്‍സുലിന്‍ ഉത്പ്പാദിപ്പിച്ചാല്‍ മാത്രമേ രോഗമുക്തി വന്നൂയെന്ന് ഉറപ്പിക്കാനാകൂയെന്ന വാദവും ചില വിദഗ്ദ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ഇതൊക്കെ കാലം തെളിയിക്കേണ്ട വസ്തുതയാണ്. ജീവിതശൈലിയുടെ കാരണമായി വരുന്ന ടൈപ്പ്-2 പ്രമേഹത്തിലും ഇതിനു സമാനമായ ചികിത്സ മാസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ത്തന്നെ വിജയകരമായി നടത്തി.

Also Read: വെയിറ്റ് എ മിനുട്ട്…വരുന്നു ചരിത്രത്തിലെ ഏറ്റവും വിലയേറിയ സാംസങ് ഫോണ്‍

മൂലകോശമെന്നത് പലവിധ കോശങ്ങളായി മാറ്റാന്‍ കഴിയുന്നവയാണ്. രക്താര്‍ബുദത്തിനെതിരെ മൂലകോശ ചികിത്സ ഏറെ ഫലപ്രമായി നടക്കുന്നുണ്ട്. പ്രമേഹത്തില്‍ ഇതിന്റെ മികച്ച സാധ്യത പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേയായി. നിലവിലെ വിജയം വിപ്ലവകരമാണ്. ഒരു കുത്തിവെപ്പിലൂടെ പ്രമേഹം മാറ്റാമെന്ന നിലയിലേക്കുള്ള ആദ്യപടിയാണ്. എന്നാല്‍ ഇനിയുമേറെ പോകാനുണ്ട്. രോഗിയുടെ പ്രതിരോധശേഷി കുറയ്ക്കുന്നതിലൂടെ വരാവുന്ന അപകടമാണ് നിലവില്‍ ഇതിന്റെ വെല്ലുവിളി. ചികിത്സയുടെ ചെലവിന്റെ കാര്യവും പരിഗണിക്കപ്പെടേണ്ടിവരും.

കരളിലേക്കുള്ള കുത്തിവെപ്പായിരുന്നു സാധാരണ പതിവ്. കോശങ്ങളെ നിരീക്ഷിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഈ രീതിയുടെ പരിമിതി. ഇതിനുള്ള പരിഹാരവും ഗവേഷകര്‍ കണ്ടെത്തി. കുത്തിവെയ്ക്കുന്ന കോശങ്ങളെ കൂടുതല്‍ നിരീക്ഷിക്കാനാകുന്ന ആമാശയ പേശികളിലേക്കാണ് ഇത്തവണ ഇവ കുത്തിവെച്ചത്. ചികിത്സയ്ക്ക് മുന്‍പും ശേഷവും രോഗപ്രതിരോധശേഷി നിയന്ത്രിക്കുന്ന മരുന്നുകള്‍ നിര്‍ബന്ധമാണ്. പ്രശ്നങ്ങളില്ലാത്തപക്ഷം മാസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ ശരീരം ഇന്‍സുലിന്‍ ഉത്പ്പാദിപ്പിച്ച് തുടങ്ങുമെന്നാണ് തെളിഞ്ഞത്. യുവതിക്കു പിന്നാലെ പരീക്ഷണത്തിന് തയ്യാറായ മറ്റു രണ്ടുപേരിലും ആദ്യഘട്ടം വിജയകരമായിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇതിലും വിജയം കൈവരിച്ചാല്‍ അടുത്തഘട്ടമായി 20 പേരില്‍ പരീക്ഷണത്തിനാണ് പദ്ധതി.

Top