വന്ധ്യംകരണവും കൃത്യമായ വാക്‌സിനേഷനും പാളി: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നു

വന്ധ്യംകരണവും കൃത്യമായ വാക്‌സിനേഷനും പാളി: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നു
വന്ധ്യംകരണവും കൃത്യമായ വാക്‌സിനേഷനും പാളി: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നു. നായ്ക്കയുടെ വന്ധ്യംകരണവും കൃത്യമായ വാക്‌സിനേഷനും ഷെല്‍ട്ടറും എങ്ങും എത്തിയിട്ടില്ല. കൃത്യമായ ഇടവേളയില്‍ പേവിഷപ്രതിരോധ വാക്‌സിനും നല്‍കുന്നില്ല. ആറുമാസത്തിനിടെ സംസ്ഥാനത്ത് 12 പേരാണ് പേവിഷം ബാധിച്ചു മരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നായ്ക്കളുടെ ആക്രമണമേറിയപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഫയലില്‍ ഉണ്ട്. നായ്ക്കളാകട്ടെ തെരുവിലും. ഷെല്‍ട്ടര്‍ പണിയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്ഥലം കിട്ടാനില്ല. സര്‍ക്കാരായിട്ട് ഭൂമി വിട്ടു നല്‍കുന്നുമില്ല.

ഈ ഘട്ടത്തില്‍ തെരുവ് നായ്ക്കളെ പിടികൂടി മാറ്റിപ്പാര്‍പ്പിച്ച് കൃത്യമായ വാക്‌സിനേഷന് തടസ്സങ്ങള്‍ ഉണ്ടെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ പറയുന്നത്. നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്ത് തുറന്നു വിടാന്‍ എബിസി പദ്ധതി തയ്യാറാക്കി. 20 എബിസി സെന്ററുകള്‍ തുടങ്ങുമെന്ന് തദ്ദേശ മന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 15 എണ്ണം നിര്‍മ്മാണ പുരോഗതിയില്‍ ആണ്. ആറുമാസത്തിനിടെ നായ്ക്കളുടെ കടി ഏറ്റവരുടെ എണ്ണം അരലക്ഷത്തിലധികം വരും. കഴിഞ്ഞവര്‍ഷം വാങ്ങിയതിനേക്കാള്‍ 15 ശതമാനം കൂട്ടിയാണ് ഇത്തവണ പേവിഷപ്രതിരോധ വാക്‌സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചത്. മൂന്നുലക്ഷത്തിനാല്‍പ്പത്തിയയ്യായിരം വയല്‍ വാക്‌സിന്‍ ആണ് വാങ്ങുന്നത്.

Top