CMDRF

ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ ? മോസില്ലയത്ര സേഫല്ലാട്ടാ….

ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ ? മോസില്ലയത്ര സേഫല്ലാട്ടാ….
ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ ? മോസില്ലയത്ര സേഫല്ലാട്ടാ….

ഡൽഹി: അല്ല നിങ്ങൾ ഇപ്പോഴും മോസില്ല ഫയർഫോക്സാണോ ഉപയോഗിക്കുന്നത്, എങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൂടാതെ ബ്രൗസറിലെ ഗുരുതരമായ സുരക്ഷാപ്പിഴവും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) അതോടൊപ്പം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുരക്ഷാപ്പിഴവ് ഒഴിവാക്കാനായി ബ്രൗസർ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നും സാധ്യമായ ആക്രമണങ്ങളിൽ നിന്ന് സിസ്റ്റത്തെ സുരക്ഷിതമാക്കണമെന്നും വിദഗ്ദർ പറയുന്നു.

മോസില്ല ഫയർഫോക്സ് കൂടാതെ തണ്ടർ ബേർഡ് എന്നിവയുടെ പ്രത്യേക പതിപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ബിൽറ്റ്-ഇൻ സുരക്ഷാ സവിശേഷതകൾ മറികടക്കാൻ ആക്രമണകാരികൾക്ക് കഴിയുമെന്നും അതിനെയാണ് സൂക്ഷിക്കേണ്ടതെന്നും ഈ മുന്നറിയിപ്പിലുണ്ട്.

Also Read: ഐഫോൺ പ്രേമികളെ ഇതിലേ… ഇറങ്ങും മുമ്പ് കൊതിപ്പിച്ച് ഐഫോണ്‍ 17 പ്രോ മാക്സ്

ഏറ്റവും പുതിയ ഫയർഫോക്സ് അല്ലെങ്കിൽ തണ്ടർ ബേർഡ് പതിപ്പുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഉപകരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. CERT-In ഉപയോക്താക്കളോട് അവരുടെ സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ സെർട്ട്-ഇന്‍ ഉപദേശിക്കുന്നു. ഇതിനായി മോസില്ല ഫയർഫോക്സ്, തണ്ടർ ബേർഡ് എന്നിവയിലെ അപ്‌ഡേറ്റുകൾ പരിശോധിക്കുക. സൈബർ ആക്രമണങ്ങളെ മറികടക്കാന്‍ അപ്‍ഡേറ്റുകള്‍ സഹായകമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Top