ലഹരിവാങ്ങുന്നതിന് റെസ്റ്റോറന്റ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു: പ്രതി പിടിയില്‍

പ്രതിയുടെ വീടിന് സമീപത്തുളള ശംഖുമുഖത്തെ റസ്റ്റോറന്റില്‍ ജോലിചെയ്യുന്ന ത്യശ്യൂര്‍ സ്വദേശിയുടെ ബൈക്കാണ് വീട്ടുവളപ്പില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച് കടത്തിയത്.

ലഹരിവാങ്ങുന്നതിന് റെസ്റ്റോറന്റ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു: പ്രതി പിടിയില്‍
ലഹരിവാങ്ങുന്നതിന് റെസ്റ്റോറന്റ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു: പ്രതി പിടിയില്‍

തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങുന്നതിനുളള പണം കണ്ടെത്തുന്നതിന് ഹോട്ടല്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടക്കാന്‍ ബൈക്ക് പൊളിച്ചുമാറ്റി. സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശംഖുമുഖം പഴയ കാര്‍ഗോയ്ക്ക് സമീപം താമസിക്കുന്ന അഖില്‍ അലക്‌സാണ്ടറെ (24) അറസ്റ്റുചെയ്തു.

കഴിഞ്ഞ 14-നായിരുന്നു ബൈക്ക് മോഷ്ടിച്ച് കടത്തിയത്. പ്രതിയുടെ വീടിന് സമീപത്തുളള ശംഖുമുഖത്തെ റസ്റ്റോറന്റില്‍ ജോലിചെയ്യുന്ന ത്യശ്യൂര്‍ സ്വദേശിയുടെ ബൈക്കാണ് വീട്ടുവളപ്പില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച് കടത്തിയത്. തുടര്‍ന്ന് വളളക്കടവ് ബംഗ്ലാദേശ് ഭാഗത്തുളള ആക്രിക്കടയില്‍ എത്തിച്ച് പണം വാങ്ങി തിരികെ എത്തിയെന്നും പോലീസ് പറഞ്ഞു.

Also Read: നസ്ലെന്‍ -ഗിരീഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ഐ ആം കാതലന്‍’ പ്രമോ ടീസര്‍ പുറത്ത്

കേവലം 2300 രൂപയ്ക്കാണ് ഇയാള്‍ ആക്രിക്കടയില്‍ ബൈക്ക് വിറ്റത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ.മാരായ എം. ഇന്‍സമാം, എസ്.വി.അജേഷ് കുമാര്‍, പോലീസുകാരായ വരുണ്‍ഘോഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top