തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.
തിരുവനന്തപുരത്തുവെച്ചാണ് ആക്രമണം നടന്നത്. കണിയാപുരത്തിനും പെരുങ്ങുഴിക്കും മധ്യേ വൈകുന്നേരം 4.18-നാണ് സംഭവം. ട്രെയിനിന്റെ സി-4 കോച്ചിലെ സീറ്റ് നമ്പര്‍ 74 -ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ആക്രമണം അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ആലപ്പുഴവഴി പോകുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്.