നമ്മൾ സാധാരണ ഉപയോഗിക്കുന്ന പൊടിയുപ്പിനേക്കാള്‍ ഏറെ ഗുണങ്ങളുള്ളതും അതേസമയം നമ്മുടെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ് കല്ലുപ്പ്. സാധാരണ പൊടിയുപ്പിനേക്കാള്‍ കല്ലുപ്പില്‍ കുറഞ്ഞ അളവിലാണ് സോഡിയം അടങ്ങിയിട്ടുള്ളത്.
നമ്മുടെ ശരീര വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമായ ഘടകങ്ങളില്‍ 92 ശതമാനം ഘടകങ്ങളും നമ്മൾ പലപ്പോഴും കല്ലുപ്പില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനെ ദൃഢമാക്കാന്‍ സഹായിക്കുന്ന സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, സിങ്ക് തുടങ്ങിയവയാല്‍ ഏറെ സമൃദ്ധമാണ് കല്ലുപ്പ്. മുടി കൊഴിച്ചിലിനും തിളങ്ങുന്ന ചര്‍മ്മത്തിനും ഉപ്പ് സഹായകമാണ്. കല്ലുപ്പിന്റെ ഗുണങ്ങളെ പറ്റി ഇനിയും അറിയാം…
Also Read: പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച പയർ കൂടി ചേർത്തലോ ?
നിസ്സാരക്കാരനല്ല കല്ലുപ്പ് … അടുത്തറിയാം
നമ്മളിൽ സാധാരണയുണ്ടാകുന്ന മലബന്ധം, നെഞ്ചെരിച്ചില്‍, വയറുവേദന, തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കല്ലുപ്പ്. ഏറെ ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ കല്ലുപ്പ്, ദഹനം മെച്ചപ്പെടുത്തുകയും കുടലില്‍ നിന്ന് വിഷ ഉല്‍പ്പന്നങ്ങള്‍ വൃത്തിയാക്കാനും സഹായിക്കുന്നു. വിശപ്പില്ലായ്മ കുറയ്ക്കാനും ഇത് നമ്മെ സഹായിക്കുന്നു. പഠനങ്ങള്‍ പറയുന്നത് പഞ്ചസാരയുടെ ആസക്തിയെ തടയുന്ന ഇന്‍സുലിന്‍ ശരീരത്തില്‍ ഉത്തേജിപ്പിക്കാനും കല്ലുപ്പിന് കഴിയുമെന്നാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും ഇതിനാകും. വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പല രോഗങ്ങളെയും തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നു കൂടിയാണ് കല്ലുപ്പ്.
തൊണ്ടവേദനയും തൊണ്ടയിലെ അസുഖങ്ങൾക്കുമെല്ലാം ഉപ്പ് വെള്ളം കവിള്‍ കൊള്ളാന്‍ എടുക്കുമ്പോൾ പൊടിയുപ്പിന് പകരം കല്ലുപ്പ് ഉപയോഗിച്ചാല്‍ മികച്ച ഫലം നല്‍കും. അതോടൊപ്പം ക്ഷീണം, പുറം വേദന തുടങ്ങിയവ മാറാനായി കല്ലുപ്പിട്ട വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകും. രാത്രി കിടക്കുന്നതിന് മുന്‍പ് ചൂടുവെള്ളത്തില്‍ കല്ലുപ്പ് ഇട്ട് വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യും. ആവി പിടിക്കുന്ന വെള്ളത്തില്‍ കല്ലുപ്പ് ചേര്‍ത്താല്‍ നമ്മുക്കുണ്ടാവുന്ന കഫത്തിന്റെ പ്രശ്നം പരിഹരിക്കാനാകും.
Also Read: കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത് കഴുകാറുണ്ടോ..?
കുഞ്ഞൻ ആണേലും വിരുതൻ ആണ് കല്ലുപ്പ്
കല്ലുപ്പില്‍ സാധാരണ ഉപയോഗിക്കുന്ന ഉപ്പിനെക്കാൾ സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ തന്നെ കറികളിലെല്ലാം തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. യാഥാർത്ഥ്യത്തിൽ സോഡിയം ഒരു പരിധിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്തുന്നത് ഹാനികരമാണ്. സൗന്ദര്യ സംരക്ഷണത്തിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കല്ലുപ്പ്. എണ്ണമയം തടയാനും മുഖക്കുരു കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു. ഇത് എക്സിമ, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കി നമ്മുടെ ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമാക്കുന്നു.
Also Read: വില്ലനാകുന്നുണ്ടോ കൊളസ്‌ട്രോള്‍ ? ഒറ്റമൂലി പരീക്ഷിച്ചാലോ
നമ്മുടെ ശരീരത്തിന് നൽകുന്ന ഗുണത്തിന് പുറമെ വീട് വൃത്തിയാക്കുന്നതിനും കല്ലുപ്പിനെ കൂട്ട് പിടിക്കാവുന്നതാണ്. കെമിക്കലുകൾ ലോഷന്‍ വാങ്ങി സമയം കളയുന്നതിന് പകരം വെള്ളത്തില്‍ കല്ലുപ്പ് ചേര്‍ത്ത് തറ തുടച്ച് നോക്കൂ, കൂടുതല്‍ വൃത്തിയ്ക്കൊപ്പം, അത് അണുക്കളെയും ഇല്ലാതാക്കാം. ഇതിനെല്ലാം പുറമെ വീടിന്റെ മൂലയ്ക്ക് കല്ലുപ്പ് വെയ്ക്കുന്നത് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാന്‍ സഹായിക്കും എന്നും പറയപ്പെടുന്നു.