വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങള്‍ ധാരാളമാണ്. പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവല്‍പ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഞാവല്‍പ്പഴം പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. വിറ്റാമിന്‍ സിയും അയണും ധാരാളം അടങ്ങിയ ഞാവല്‍പ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ഞാവല്‍പ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഞാവല്‍പ്പഴത്തിന് ‘ഗ്ലൈസെമിക് ഇന്‍ഡെക്‌സ്’ കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും.
ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതായത് പ്രമേഹ രോഗികള്‍ക്കു കഴിക്കാവുന്ന മികച്ച പഴമാണിത്. പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും ഇവ സഹായിക്കും. ഞാവല്‍പ്പഴത്തിനുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ സാധാരണയായ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിനെ നിയന്തിക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഞാവല്‍പ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചര്‍മ്മത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവല്‍പ്പഴം സഹായിക്കുന്നു.