ലണ്ടൻ: ലണ്ടനിൽ അതിശക്തമായ ചുഴലിക്കാറ്റ് വീശുമെന്ന് തെറ്റായ മുന്നറിയിപ്പ് നൽകിയ ബിബിസി അതിൽ ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുടനീളം 14408 മൈൽ വേഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നും നോട്ടിംഗ്ഹാമിലെ താപനില 404 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും കഴിഞ്ഞ ദിവസം രാത്രി ബിബിസി പ്രവചിച്ചു. എന്നാൽ ബിബിസിയുടെ കാലാവസ്ഥാ പ്രവചന, മുന്നറിയിപ്പ് ആപ്പിലാണ് ഈ ഭീമാബദ്ധം സംഭവിച്ചത്. ആപ്പിലെ അറിയിപ്പ് കണ്ട് പരിഭ്രാന്തരാകരുതെന്നും സാമ്പത്തിക പിഴയാണെന്നും കാലാവസ്ഥാ അവതാരകൻ സൈമൺ കിംഗ് എക്സ് പോസ്റ്റിൽ പറഞ്ഞു. തെറ്റുപറ്റിയതിൽ തങ്ങൾ വലിയ രീതിയിൽ ഖേദിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ പരിശ്രമിക്കുന്നുവെന്നും ബിബിസി അറിയിച്ചു.
Also Read: വീണ്ടും ആഗോളതലത്തിൽ ഒന്നാമതെത്തി ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി
തെറ്റ് തിരുത്തി പിന്നീട് യുകെയുടെ തെക്ക് ഭാഗത്ത് ഈ വ്യാഴാഴ്ച മഴയും ചാറ്റൽമഴയും അനുഭവപ്പെടുമെന്നും കിഴക്കൻ തീരത്ത് ശക്തമായ മഴ ലഭിക്കുമെന്നും അറിയിച്ചു. അബർഡീനിൽ മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം അമേരിക്കയെ ബാധിക്കുന്ന ചുഴലിക്കാറ്റ് യുകെയെ ബാധിക്കില്ലെന്നും ബിബിസി അറിയിച്ചു.