CMDRF

ബോറിസ് കൊടുങ്കാറ്റ്; വടക്കൻ ഇറ്റലിയിൽ കനത്ത നാശനഷ്ടം

ബോറിസ് കൊടുങ്കാറ്റ്; വടക്കൻ ഇറ്റലിയിൽ കനത്ത നാശനഷ്ടം
ബോറിസ് കൊടുങ്കാറ്റ്; വടക്കൻ ഇറ്റലിയിൽ കനത്ത നാശനഷ്ടം

റോം: ഇറ്റലിയുടെ വടക്കൻ മേഖലയിൽ ശക്തമായ ബോറിസ് കൊടുങ്കാറ്റ്. കനത്ത മഴയും രൂക്ഷമായ വെള്ളപ്പൊക്കവും എമിലിയ-റൊമാഞ്ഞയിലെ ജനജീവിതം പ്രതിസന്ധിയിലാക്കി. വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തോളം ജനങ്ങളെ വീടുകളിൽനിന്നും മാറ്റി പാർപ്പിച്ചു. റവെന്ന മേഖലയിൽ നിന്നുള്ള 800 ഓളം ആളുകളെയും ബൊളോഞ്ഞ പ്രദേശത്തുള്ള ഏകദേശം 200 പേരെയും താൽക്കാലിക ഷെൽട്ടറുകളിലും സ്കൂളുകളിലും കായിക കേന്ദ്രങ്ങളിലേക്കും മാറ്റി പാർപ്പിച്ചു.

നദികൾ കരകവിഞ്ഞൊഴുകിയ ഫയെൻസയിലും മൊദിലിയാനയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ റോഡുകളിലും തെരുവുകളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പല പ്രേദേശങ്ങളിലും ‘റെഡ് അലർട്ട്’ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Top